2012, ഓഗസ്റ്റ് 17, വെള്ളിയാഴ്‌ച

അപ്പന്റെ വിക്രിതി

പുരമേഞ്ഞ ഓലകളോടൊപ്പം
അടുപ്പുകള്ളിനുല്ലേക്ക് പച്ചക്ക്
തലനീട്ടിവെച്ച ചൂട്ടും കൊതുമ്പും
ചോരക്കറ പിടിച്ച ഉത്തരവും കഴുക്കോലും

കാറ്റൊരു കല്ലെടുത്തെറിഞ്ഞതും
നിറഞ്ഞ മഴക്കാറുകള്‍ പൊട്ടിയോഴുകി
ഭിത്തികളും മണ്‍തറയും അലിഞ്ഞു
മണ്ണും മണലും തടത്തിലേക്ക് . . .

തിരികെ കിട്ടിയ ഓലയും തടിയും
ചുട്ടും കൊതുമ്പും കുട്ടിയിനക്കി
അപ്പനോന്നു ചിരിച്ചതും
തെങ്ങ് പച്ചിച്ചു കായ്ച്ചു തുടങ്ങി
വേരുകള്‍ ആഴ്ന്നിറങ്ങാന്‍ ‍
അപ്പന്‍ നെഞ്ചു തിരുമ്മിക്കൊടുത്തു

കുഴിമാടം മുടുംവരെ
അപ്പന്‍ ചിരിച്ചു ഞാന്‍ കണ്ടിട്ടില്ല ?
തെങ്ങുകള്‍ കയ്ക്കതിരുന്നിട്ടുമില്ല ?

ഇന്ന് തല ചായ്ക്കാന്‍ കൂരയില്ലെങ്കിലും
വയരോട്ടാതെ കുടലുകരിയാതെ
കള്ളും കരിക്കും മതിയവോലമുണ്ട്
അപ്പന്റെ ഒരു വിക്രിതിയേ, അല്ലാതെന്ത പറയ്ക ?
-----------------------------------------------

2012, മേയ് 20, ഞായറാഴ്‌ച

കൊടി പാറട്ടെ; ചുവന്നു തന്നെ ?

----------------------------------------------------

ആശയമത്സരം നിരാശാജനകം!
അധിപത്യത്തിനായുധം മതി .

രക്തസാക്ഷിനിധിയുണ്ടേറെ,
അധിലധികം ബൌദ്ധിക ദാരിദ്രവും.

ഒപ്പം നിന്നെഴുതാനാരുമില്ല !
ചികഞ്ഞു ചിന്തിക്കാനും !

പണ്ടുചെയ്ത്തതും പാളേല്‍തൂറിയതും. . .
ഇനി ചോരകൊണ്ട് നനക്കണം ;
നിറം മങ്ങാതെ കൊടി പാറട്ടെ ,

നെഞ്ചറുത്ത് പിടയുന്നുടലുപിഴിഞ്ഞ് . . .
ഇവിടാവേശവും അവിടെഭയവും; ഒടുവില്‍
തെരുവോരം നിറയെ രക്തസാക്ഷികളും .

ഇന്നലെ ചിരിച്ചുകള്ളുകുടിച്ചുപിരിഞ്ഞപ്പോഴും,
അയാളറിഞ്ഞില്ല; നമ്മള്‍ തന്നെ നമ്മളിലോരാളെ?
മറ്റാരുമറിയാതെ ; ഇതല്ലേ സ്വയം പര്യാപ്തത !

മറുചേരിയിലെ ഉയിരാണെങ്കില്‍,
ലക്ഷം കൊടുത്തും ലക്ഷ്യം നേടണം. . .
പുറംജോലിക്കരാര്‍;ഇതല്ലേ ആഗോളവത്കരണം!

പുതു പ്രത്യയശാസ്ത്ര പ്രതിപ്രവര്‍ത്തനം ?
നിറം മായാതെ കൊടി പാറട്ടെ ;ചുവന്നു തന്നെ ?

--------------------------------------

2012, മാർച്ച് 23, വെള്ളിയാഴ്‌ച

നിറഭേദങ്ങള്‍

പ്രിയമുള്ളവളെ,
പ്രാണനില്‍പ്പോലും കൊതിയില്ലെനിക്കു നിന്‍
പാല്‍പ്പുഞ്ചിരി,അതിലേറെയിഷ്ടം.

ഇടനെഞ്ചു തുരന്നു ചങ്കു പിഴിഞ്ഞു
ഞാന്‍ കൊടുത്തത്
ഒരു കുമ്പിള്‍ ചോരയായിരുന്നു.

തീഷ്ണദൃഷ്ടിയെറിഞ്ഞു ധൃതിയില്‍
ചെഞ്ചായം കലക്കിയതിന്നെന്തിനാണെന്നും ?

പ്രക്ഷോഭമൊട്ടുമില്ലാതെ ഞാന്‍ വീണ്ടും കൊടുത്തു.
ഉണങ്ങിവരണ്ട നീരുവറ്റിയ ക്ഷിതഹൃദയം-
പറിച്ചെടുത്തു കൊടുക്കുമ്പോഴും
പിന്നെയും പുശ്ച്ഭാവം ?

ഇതു ഹൃദയമേയല്ല
ഹൃദയതിനു നിറമുണ്ടുപോലും ; പരിഷ്കൃത നിറം ?

നീ നിന്റെ ചിരിയുടെ നിറങ്ങലേറെ
തിരിച്ചറിയിച്ചതിനു നന്ദി.
പുഞ്ചിരിയുടെ മിന്നലേറ്റു പുളയുമ്പോള്‍
കറുത്ത കണ്ണടയില്ലാതെ
ചെറു കിനാവുപോലും കാണുവതെങ്ങനെ ഞാന്‍

ഇനി ആകാശത്തിന്നകലെ
മിന്നി മിന്നി കണ്‍ചിമ്മി
മഴവില്ലിനോട്‌ നിറം കടം വാങ്ങി
ഞാന്‍ കാത്തിരിക്കാം
ഉടുതുണിയും,ഉടലുമുരിഞ്ഞ്
ഈറനോടെ,നിറഭേദങ്ങളോടെ
നീ വരും വരേയ്ക്കും.

എങ്കിലും പ്രിയമുള്ളവളേ;
പ്രാണനില്‍പ്പോലും കൊതിയില്ലെനിക്കു നിന്‍
പാല്‍പ്പുഞ്ചിരി,അതിലേറെ ഭയം
തീ ഭയം !
------------------------------------------------------------------------------

കവിതയെപ്പറ്റിയുള്ള അഭിപ്രായങ്ങള്‍ അറിയിക്കുക.

2010, ഡിസംബർ 20, തിങ്കളാഴ്‌ച

കണ്ണുകള്‍. . !

---------------------------------------------------
വേനല്‍ ;
ചുട്ടുപൊള്ളുന്ന കനത്ത ചൂട്
ദഹിച്ചലയുന്ന പുഴമീനുകള്‍‍.

ഒരു ചെറുതുള്ളിപോലും
തളര്‍ന്നു വീണുടയരുത് .
ഇനിയൊരു കണ്ണുപോലും
ഇങ്ങനെ ചുവന്നോലിച്ച്.....

ചുറ്റും;
കറുത്ത കരടികള്‍‍ മണത്തുമണത്ത് . . .
ഫണങ്ങളുടെ ശീല്‍ക്കാര സ്വരങ്ങളും

ഇന്നിനി;
തിമിരം ബാധിച്ച കണ്ണടയിലൂടെ
കാര്യമായിട്ടൊന്നും. . .

ചടുലമിഴികള്‍ ‍. . . !

കാഴ്ച്ചയുടെ കുന്തമുന
കണ്ണുകളുടെ ഗര്‍ഭപാത്രത്തിലേക്ക്
പരസ്യബീജങ്ങള്‍‍ കുത്തി നിറച്ചു.
തെരുവോരത്തു വീണ്ടും കവച്ചുവെച്ച . . . .

ചുവരുകളിലോക്കെയും ലേലങ്ങളുടെയും,
സൗജന്യങ്ങളുടെയും ചില ജൈവചിത്രങ്ങള്‍ ‍ ?

പുരികങ്ങളെ കയ്യൊഴിഞ്ഞ കണ്ണുകള്‍, ‍
ഉമ്മവെച്ചുമ്മവെച്ച് . . .

കനത്ത വേനലിലും വറ്റാതെ
തുളുമ്പിനില്‍ക്കുന്ന ചുവന്ന തടാകം . . . !

തീരത്ത് ;
ചായം ഒലിച്ചിറങ്ങിയ ചിത്രങ്ങളോടൊപ്പം,
ചുവരുകളുടെ അടിവസ്ത്രവും ആരോ. . . ?
ദാഹം തീരുവോളം ?.
-----------------------------------------------------------

കവിത വായിക്കു ; അഭിപ്രായം പറയു .

സസ്നേഹം;
കണ്ണന്‍ തട്ടയില്‍

2010, ഡിസംബർ 15, ബുധനാഴ്‌ച

ഒരു സംശയം ?

---------------------------------------
ആദ്യമായ്,
ഉള്ളുതുരന്നെഴുതിയ വാക്കിന്
നിന്റെ അതേ മുഖം.
വിരലുകള്‍ വിറച്ചിരുന്നു.

വാഴക്കൂമ്പിലിരുന്ന്
ആര്‍ത്തിയോടെ
തേന്‍ നുകരുന്ന കുരുവികള്‍.

ലോല ചര്‍മങ്ങളെ,
ഞെരുടിയമര്‍ത്തുമ്പോള്‍
എന്തൊരാവേശം !

പക്ഷെ. . . . .
മോങ്ങുന്ന മനസിനു
നീ പകര്‍ന്നതു
പേ പിടിച്ച തുള്ളികള്‍.

വീണ്ടും വീണ്ടും
വലാട്ടിവന്നിട്ടും. . . . ?

ചങ്ങലക്കിട്ട ചങ്കിലിരുന്ന്,
കല്ലേറുകൊണ്ട്,
ചിലതു പഴുത്തളിയുന്നു.

പൊട്ടിയകലുന്ന പട്ടങ്ങളെപ്പോലെ,
അതിര്‍ത്തി വിട്ടകലുന്ന വാക്കുകള്‍.
നാനാര്‍ത്ഥതലങ്ങളിലെത്തി,
ഉടുതുണി ഉരിഞ്ഞു പല്ലിളിച്ച്. . .

ഓമനേ, ഒരു സംശയം, !
നിനക്കുതന്നെയോ
ഞാനെന്റെ ചങ്കു
പകുത്തുതന്നത്. . . . . !
--------------------------------------------
കവിത വായിക്കു ; അഭിപ്രായം പറയു