2012, മേയ് 20, ഞായറാഴ്‌ച

കൊടി പാറട്ടെ; ചുവന്നു തന്നെ ?

----------------------------------------------------

ആശയമത്സരം നിരാശാജനകം!
അധിപത്യത്തിനായുധം മതി .

രക്തസാക്ഷിനിധിയുണ്ടേറെ,
അധിലധികം ബൌദ്ധിക ദാരിദ്രവും.

ഒപ്പം നിന്നെഴുതാനാരുമില്ല !
ചികഞ്ഞു ചിന്തിക്കാനും !

പണ്ടുചെയ്ത്തതും പാളേല്‍തൂറിയതും. . .
ഇനി ചോരകൊണ്ട് നനക്കണം ;
നിറം മങ്ങാതെ കൊടി പാറട്ടെ ,

നെഞ്ചറുത്ത് പിടയുന്നുടലുപിഴിഞ്ഞ് . . .
ഇവിടാവേശവും അവിടെഭയവും; ഒടുവില്‍
തെരുവോരം നിറയെ രക്തസാക്ഷികളും .

ഇന്നലെ ചിരിച്ചുകള്ളുകുടിച്ചുപിരിഞ്ഞപ്പോഴും,
അയാളറിഞ്ഞില്ല; നമ്മള്‍ തന്നെ നമ്മളിലോരാളെ?
മറ്റാരുമറിയാതെ ; ഇതല്ലേ സ്വയം പര്യാപ്തത !

മറുചേരിയിലെ ഉയിരാണെങ്കില്‍,
ലക്ഷം കൊടുത്തും ലക്ഷ്യം നേടണം. . .
പുറംജോലിക്കരാര്‍;ഇതല്ലേ ആഗോളവത്കരണം!

പുതു പ്രത്യയശാസ്ത്ര പ്രതിപ്രവര്‍ത്തനം ?
നിറം മായാതെ കൊടി പാറട്ടെ ;ചുവന്നു തന്നെ ?

--------------------------------------