2015, മേയ് 10, ഞായറാഴ്‌ച

ഞാൻ മാവോയിസ്റ്റ്

പതിവുതെറ്റിച്ച് അവൾ ബിരിയാണി വിളമ്പി 
ഒന്നാത്തരം ബീഫ് ബിരിയാണി 
മന്ത്രിയാണെങ്കിലും രുചി കൊതിപ്പിക്കാതിരിക്കുമോ ?
കഴിക്കുന്നതിനിടയിൽ ഒരു പെരുത്ത കഷണം മാറ്റിവെച്ചു
അപ്പൊഴേക്കും അന്വേഷണം 
പോലീസ് വ്യാപിപ്പിച്ചു 
പക്ഷെ;
മന്ത്രിമന്ദിരത്തിനു മുന്നിൽ നിന്നും
കണ്ടെത്തിയ ലഖുലേഖുകൾ 
ഇതിനകം നാട്ടുകാർ വായിച്ചിരുന്നു
അതിനു കാരണക്കാരനെ കണ്ടെത്തിയ 
പോലീസിനെ മന്ത്രി അഭിനന്ദിച്ചു
ലഖുലേഖകൾ കൊണ്ടിട്ടതു തടഞ്ഞില്ലയെന്നു മാത്രമല്ല 
അതു കടിച്ചെടുത്ത് മതിലിനു പുറത്തിട്ട് 
നാട്ടുകാർക്ക് വിതരണവും ചെയ്തത്രെ !
മൂക്കിനു താഴെ നടന്ന കൃത്യം 
ഇതിൽപ്പരമൊരു നാണക്കേടില്ല
പൊസ്റ്റ്മൊർട്ടം നടത്തിയ പോലീസിനെ മന്ത്രി ഞെട്ടിച്ചു 
അങ്ങനെ ബീഫ് ബിരിയാണി കഴിച്ച കാരണത്താൽ 
ആദ്യമായ് ലോകത്തൊരു പട്ടി മരിച്ചു
വാലാട്ടാൻ മാത്രം വിധിക്കപ്പെട്ട 
ആ ജീവിയിൽ തുടങ്ങിയ അന്വേഷണം
വാലാട്ടിത്തന്നെ അവസാനിച്ചു.
മരണശേഷം മാവോയിസ്റ്റായും വാഴ്ത്തപ്പെടുമത്രെ. . .
==============================

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ