2012, മേയ് 20, ഞായറാഴ്‌ച

കൊടി പാറട്ടെ; ചുവന്നു തന്നെ ?

----------------------------------------------------

ആശയമത്സരം നിരാശാജനകം!
അധിപത്യത്തിനായുധം മതി .

രക്തസാക്ഷിനിധിയുണ്ടേറെ,
അധിലധികം ബൌദ്ധിക ദാരിദ്രവും.

ഒപ്പം നിന്നെഴുതാനാരുമില്ല !
ചികഞ്ഞു ചിന്തിക്കാനും !

പണ്ടുചെയ്ത്തതും പാളേല്‍തൂറിയതും. . .
ഇനി ചോരകൊണ്ട് നനക്കണം ;
നിറം മങ്ങാതെ കൊടി പാറട്ടെ ,

നെഞ്ചറുത്ത് പിടയുന്നുടലുപിഴിഞ്ഞ് . . .
ഇവിടാവേശവും അവിടെഭയവും; ഒടുവില്‍
തെരുവോരം നിറയെ രക്തസാക്ഷികളും .

ഇന്നലെ ചിരിച്ചുകള്ളുകുടിച്ചുപിരിഞ്ഞപ്പോഴും,
അയാളറിഞ്ഞില്ല; നമ്മള്‍ തന്നെ നമ്മളിലോരാളെ?
മറ്റാരുമറിയാതെ ; ഇതല്ലേ സ്വയം പര്യാപ്തത !

മറുചേരിയിലെ ഉയിരാണെങ്കില്‍,
ലക്ഷം കൊടുത്തും ലക്ഷ്യം നേടണം. . .
പുറംജോലിക്കരാര്‍;ഇതല്ലേ ആഗോളവത്കരണം!

പുതു പ്രത്യയശാസ്ത്ര പ്രതിപ്രവര്‍ത്തനം ?
നിറം മായാതെ കൊടി പാറട്ടെ ;ചുവന്നു തന്നെ ?

--------------------------------------

5 അഭിപ്രായങ്ങൾ:

  1. കൊടി പാറട്ടെ; ചുവന്നു തന്നെ ?
    ----------------------------------------------------

    ആശയമത്സരം നിരാശാജനകം!
    അധിപത്യത്തിനായുധം മതി .
    -----------------------------------
    ---- തുടര്‍ന്നു വായിക്കുക.
    സസ്നേഹം ;
    കണ്ണന്‍ തട്ടയില്‍.

    മറുപടിഇല്ലാതാക്കൂ
  2. എഴുത്ത് പൊടി പാറട്ടെ....
    ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  3. പല്ലശ്ശനയുടെ ഭവുകങ്ങള്‍ക്ക് നന്ദി.

    സസ്നേഹം ;
    കണ്ണന്‍ തട്ടയില്‍.

    മറുപടിഇല്ലാതാക്കൂ
  4. മനോജിനു നന്ദി .
    ഇവിടെ ചേര്‍ത്ത് വായിക്കാന്‍ പറ്റിയ ലിങ്കുകള്‍ താഴെകൊടുത്തിരിക്കുന്നു
    (1)ഉന്മൂലനം (Elimination) എന്ന വാക്കാണ് പ്രത്യയശാസ്ത്രങ്ങള്‍ നിവര്‍ത്തിക്കുവാന്‍ നിയോഗിതരായ സര്‍വാധിപത്യ ഭരണകൂടങ്ങള്‍ ധാരാളമായും മടികൂടാതെയും പ്രയോഗിക്കാറ് എന്ന് കാണാം. തങ്ങളോടു യോജിക്കാത്തവരെ ഇല്ലാതാക്കുക എന്ന രീതിയാണ് ഹിറ്റ്‌ലറും സ്റ്റാലിനും മാവോയും (സ്ഥാനം തെറ്റിയ വസ്തു---ആനന്ദ്‌ )
    http://www.mathrubhumi.com/books/story.php?id=1619&cat_id=500

    (2)കൊല്ലേണ്ടവരെ കൊല്ലുക തന്നെ ചെയ്യും. ഇനിയും കൊല്ലും,പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി. http://www.mathrubhumi.com/story.php?id=274723

    മറുപടിഇല്ലാതാക്കൂ