2010, ഡിസംബർ 20, തിങ്കളാഴ്‌ച

കണ്ണുകള്‍. . !

---------------------------------------------------
വേനല്‍ ;
ചുട്ടുപൊള്ളുന്ന കനത്ത ചൂട്
ദഹിച്ചലയുന്ന പുഴമീനുകള്‍‍.

ഒരു ചെറുതുള്ളിപോലും
തളര്‍ന്നു വീണുടയരുത് .
ഇനിയൊരു കണ്ണുപോലും
ഇങ്ങനെ ചുവന്നോലിച്ച്.....

ചുറ്റും;
കറുത്ത കരടികള്‍‍ മണത്തുമണത്ത് . . .
ഫണങ്ങളുടെ ശീല്‍ക്കാര സ്വരങ്ങളും

ഇന്നിനി;
തിമിരം ബാധിച്ച കണ്ണടയിലൂടെ
കാര്യമായിട്ടൊന്നും. . .

ചടുലമിഴികള്‍ ‍. . . !

കാഴ്ച്ചയുടെ കുന്തമുന
കണ്ണുകളുടെ ഗര്‍ഭപാത്രത്തിലേക്ക്
പരസ്യബീജങ്ങള്‍‍ കുത്തി നിറച്ചു.
തെരുവോരത്തു വീണ്ടും കവച്ചുവെച്ച . . . .

ചുവരുകളിലോക്കെയും ലേലങ്ങളുടെയും,
സൗജന്യങ്ങളുടെയും ചില ജൈവചിത്രങ്ങള്‍ ‍ ?

പുരികങ്ങളെ കയ്യൊഴിഞ്ഞ കണ്ണുകള്‍, ‍
ഉമ്മവെച്ചുമ്മവെച്ച് . . .

കനത്ത വേനലിലും വറ്റാതെ
തുളുമ്പിനില്‍ക്കുന്ന ചുവന്ന തടാകം . . . !

തീരത്ത് ;
ചായം ഒലിച്ചിറങ്ങിയ ചിത്രങ്ങളോടൊപ്പം,
ചുവരുകളുടെ അടിവസ്ത്രവും ആരോ. . . ?
ദാഹം തീരുവോളം ?.
-----------------------------------------------------------

കവിത വായിക്കു ; അഭിപ്രായം പറയു .

സസ്നേഹം;
കണ്ണന്‍ തട്ടയില്‍

2 അഭിപ്രായങ്ങൾ:

  1. കണ്ണുകള്‍. . !
    ---------------------------------------------------
    വേനല്‍ ;
    ചുട്ടുപൊള്ളുന്ന കനത്ത ചൂട്
    ദഹിച്ചലയുന്ന പുഴമീനുകള്‍‍.. . . .
    -----------------------------
    കവിത വായിക്കു ; അഭിപ്രായം പറയു .

    സസ്നേഹം;
    കണ്ണന്‍ തട്ടയില്‍

    മറുപടിഇല്ലാതാക്കൂ
  2. നന്നായി.....
    ഇനിയും തുടരുക....

    മറുപടിഇല്ലാതാക്കൂ